Saturday, 23 June 2012

എന്നൊടൊത്തുണരുന്ന പുലരികളേ...

ചില പാട്ടുകൾ അങ്ങനെയാണ്.. വരികളും, സംഗീതത്തേക്കാളുമുപരിയായി മനസ്സിനെ തൊടുന്ന ചില ഓർമ്മകളിലൂടെയാണ് പ്രിയപ്പെട്ടതാകുന്നത്. 

യുട്യുബിനും, എമ്പിത്രിക്കും മുൻപുള്ള യുഗം. രണ്ടാഴ്ചയോളം നീണ്ട ആശുപത്രിവാസത്തിനിടയിൽ, ഫുട്പാത്ത് കച്ചവടക്കാരനിൽ നിന്നും വാങ്ങിയ കോയമ്പത്തൂർ മെയ്ഡ് വാക്ക്മാൻ സെറ്റിൽ ആവർത്തിച്ച് കേട്ടിരുന്ന ഒരു പാട്ട്.. മരുന്നുകളുടേയും ഡെറ്റോളിന്റെയും മണം.. ഫ്ലാസ്കിലെ ചായ പകർന്ന് മുക്കികഴിക്കുന്ന റെസ്കിന്റെ മടുപ്പിക്കുന്ന രുചി. ഇടയ്ക്കിടെയുള്ള മയക്കത്തിൽ കണ്ട വിചിത്ര സ്വപ്നങ്ങൾ. നീല കരയുള്ള ഷീറ്റ് വിരിച്ച ബെഡിൽ കിടന്നുകൊണ്ട് കണ്ട ജാലകപ്പുറ കാഴ്ചകൾ. ഗേറ്റ് മുതൽ ആശുപത്രി കോമ്പൌണ്ട് വരെ നിര നിരയായി നിൽക്കുന്ന കാറ്റാടി മരങ്ങൾ. അഡ്മിറ്റായ അന്നു മുതൽ, ‘പെട്ടന്ന് സുഖായി വീട്ടിൽ പോകാം‘ എന്ന് ആ‍ശ്വസിപ്പിച്ച്കൊണ്ട് ഒരു പുഞ്ചിരിയോടെ ഇടയ്ക്കിടെ മരുന്നും, ഇഞ്ചക്ഷനുമായി വരുന്ന നഴ്സ് സി. ആനി, 'പടം വരക്കാനിഷ്ടമല്ലേ, ബോറടിക്കുമ്പോൾ എന്തെങ്കിലും വരക്കൂ' എന്ന് പറഞ്ഞ് നോട്ട്പാടും പേനയും തന്നത്.. വരക്ക് പകരം എന്തൊക്കെയോ അതിൽ കുത്തിക്കുറിച്ച് എഴുതിയത് പിന്നീട് മാത്രഭൂമി ബാലപംക്തിയിലേക്ക് അയച്ച് കൊടുത്ത് പ്രസിദ്ധീകരിക്കപ്പെടാനിടയാക്കിയ കൂട്ടുകാരൻ രഞ്ജിത്ത്.. 
വല്ലാത്തൊരു സൂതിംഗ് ഇഫക്ട് ഉണ്ടായിരുന്നു ഈ പാട്ടിന്.

6 comments:

 1. തീര്‍ച്ചയായും പല പാട്ടുകള്‍ പല ഓര്‍മ്മകള്‍ ആണ് സമ്മാനിക്കുന്നത്...ആശംസകള്‍

  ReplyDelete
 2. എല്ലാര്‍ക്കും കാണും ഇതുപോലെ ഓരോ പാട്ടുകള്‍. അല്ലേ

  ഇന്ത മിന്‍മിനിയ്ക്ക് കണ്ണില്‍ ഒരു മിന്നല്‍ വന്തതേ...എന്നാണെന്റെ പാട്ട്.

  ReplyDelete
 3. എത്രയെത്ര പാട്ടിന്റെ വഴികൾ...
  ആ വരികളിലുള്ള പോലെ ശുഭയാത്ര തുടരൂ..മകനേ

  ReplyDelete
 4. "ഫ്ലാസ്കിലെ ചായ പകർന്ന് മുക്കികഴിക്കുന്ന റെസ്കിന്റെ മടുപ്പിക്കുന്ന രുചി. ഇടയ്ക്കിടെയുള്ള മയക്കത്തിൽ കണ്ട വിചിത്ര സ്വപ്നങ്ങൾ. നീല കരയുള്ള ഷീറ്റ് വിരിച്ച ബെഡിൽ കിടന്നുകൊണ്ട് കണ്ട ജാലകപ്പുറ കാഴ്ചകൾ. ഗേറ്റ് മുതൽ ആശുപത്രി കോമ്പൌണ്ട് വരെ നിര നിരയായി നിൽക്കുന്ന കാറ്റാടി മരങ്ങൾ. " asukhakaramaya ormagalil ninnum ennodothunaruna pularikaleyilekyore yatra. nannaitund

  ReplyDelete
  Replies
  1. മനസ്സിനെ തരളിതമാക്കാനും,ആര്‍ദ്രമാക്കാനും പാട്ടുകള്‍ക്ക് കഴിവുണ്ട്.
   സങ്കടപ്പെട്ടിരിക്കുമ്പോള്‍ ഒരു melody കേട്ടാല്‍ നമ്മള്‍ വല്ലാതെ അതിലലിഞ്ഞുപോകും..

   Delete
 5. താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

  ReplyDelete